വയനാട്: കൊവിഡ് കെയര്‍ സെന്ററില്‍ നിന്ന് രോഗി ചാടി പോയി. മാനന്തവാടി ദ്വാരകയിലെ കൊവിഡ് കെയര്‍ സെന്ററില്‍ നിന്നാണ് രോഗി ചാടി പോയത്. കര്‍ണാടക ചാമരാജ് നഗര്‍ സ്വദേശിയായ സയ്യിദ് ഇര്‍ഷാദ് ആണ് ഇന്നലെ രാത്രി മുങ്ങിയത്.
ആഗസ്ത് 27 നാണ് ഇയാളെ കൊവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ വകുപ്പ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം വയനാട്ടില്‍ കഴിഞ്ഞ ദിവസം 25 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Discussion about this post