ഇത്തവണത്തെ ഓണത്തിന് ആദിത്യന്‍ ജയന് ഇരട്ടിമധുരമാണ്. മിനി സിക്രീനില്‍ തിളങ്ങി നില്‍ക്കുന്ന ആദിത്യന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ഇപ്പോള്‍ മകന്റെ ചോറൂണ് കൂടിയായിരുന്നു. ചിത്രങ്ങളും താരം ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു. ഇളയമകന്‍ അര്‍ജുന്റെ ചോറൂണ് വിശേഷവും പങ്കുവെയ്ക്കുന്നു.
ചോറൂണ് ആഘോഷത്തിന് പ്രത്യേകിച്ച് ആരുമില്ലായിരുന്നെന്നും, എന്നാല്‍ ഈശ്വരകൃപയും സുഹൃത്തുക്കളുടെ ആശംസകളുംകൊണ്ട് എല്ലാം മംഗളമായി നടന്നെന്നാണ് താരം കുറിച്ചിരിക്കുന്നത്. കുറിപ്പിനോടൊപ്പംതന്നെ ചോറൂണിന്റെയും മനോഹരമായ കുടുംബഫോട്ടോയും ആദിത്യന്‍ പങ്കുവച്ചിട്ടുണ്ട്. എല്ലാവര്‍ക്കും ഓണശംസകള്‍ നേരാനും താരം മറന്നില്ല.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
‘അര്‍ജുന്‍ മോന്റെ ചോറൂണ് ആയിരുന്നു ഇന്ന് ഉച്ചയ്ക്ക് വീട്ടില്‍വച്ച്, പ്രത്യേകിച്ച് ആരുമില്ലായിരുന്നു. ഈശ്വരന്റെ അനുഗ്രഹവും നല്ല സുഹൃത്തുക്കളുടെ പ്രാര്‍ത്ഥനയുംകൊണ്ട് എല്ലാം നന്നായി നടന്നു. എന്നും എന്റെകൂടെയുള്ള വടക്കുംനാഥനും ദേവിക്കും ഒരായിരം നന്ദി. എനിക്ക് പിറന്നാള്‍ ആശംസകള്‍ പറഞ്ഞ എന്റെ പ്രിയപ്പെട്ടവര്‍ക്കും, മനോഹരമായ ഫോട്ടോസ് എടുത്ത എന്റെ അനിയന്മാര്‍ക്കും, എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുന്നു. ഇനിയുള്ള നാളുകള്‍ എല്ലാവര്‍ക്കും നല്ലതുവരട്ടെ.’
Discussion about this post