ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ആലപ്പുഴ എടത്വ സ്വദേശി എം സി സാമുവേല്‍ (66) ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു മരണം. മൂത്രാശയ സംബന്ധമായ അസുഖത്തിന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ സാമുവേലും ഭാര്യ കുഞ്ഞമ്മയും ചികിത്സ തേടിയിരുന്നു. ഇരുവരും അവിടെ നിന്നാണ് കൊവിഡ് രോഗബാധിതരായതെന്നാണ് വിവരം.
അതേസമയം സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 287 ആയി. രോഗബാധിതരുടെ എണ്ണം എഴുപതിനായിരം കടന്നു.
ഇത് വരെ 73,794 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവില്‍ ചികിത്സയിലുള്ളവരില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് 214 പേരെയാണ്. 57 രോഗികള്‍ വെന്റിലേറ്ററിലാണെന്നും ആരോഗ്യവകുപ്പിന്റെ ഒടുവിലത്തെ കണക്കില്‍ പറയുന്നു.
സംസ്ഥാനത്ത് നിലവില്‍ 23,658 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 49,849 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
Discussion about this post