കൊച്ചി: ആലപ്പുഴയില്‍ വീണ്ടും കൊവിഡ് മരണം. എടത്വാ പച്ച പാലപ്പറമ്പില്‍ ഔസേഫ് വര്‍ഗ്ഗീസ് (72) ആണ് മരിച്ചത്.വൃക്കയില്‍ അര്‍ബുദ ബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഔസേഫിന് കൊവിഡ് സ്ഥിരീകരിച്ചത്.
ഇന്ന് ആലപ്പുഴയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത് കൊവിഡ് മരണമാണ്. നേരത്തെ ചെങ്ങന്നൂര്‍ സ്വദേശി ജയ്മോന് ആലപ്പുഴയില്‍ മരിച്ചിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിലിരിക്കെയാണ് മരണം.ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു മരണം. സമ്പര്‍ക്കത്തിലൂടെയാണ് ജയ്മോന് രോഗം ബാധിച്ചത്. ശ്വാസ തടസമടക്കള്ള അസുഖങ്ങള്‍ക്ക് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു.
ഇടുക്കി, പത്തനംതിട്ട, കണ്ണൂര്‍ എന്നീ ജില്ലകളില്‍ നിന്നാണ് മറ്റ് കൊവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്. കാമാക്ഷി സ്വദേശി ദാമോദരന്‍ ആണ് ഇടുക്കിയില്‍ മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. പത്തനംതിട്ട വാഴമുട്ടം സ്വദേശി കരുണാകരനും കൊവിഡ് ബാധിച്ച് മരിച്ചു.67 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു.
കണ്ണൂരില്‍ തളിപ്പറമ്പ് സ്വദേശിനി യശോദ ആണ് മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ആന്റിജന്‍ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. വാര്‍ധക്യ സഹജമായ നിരവധി അസുഖങ്ങള്‍ ഉണ്ടായിരുന്നു.
Discussion about this post