തൃശ്ശൂര്‍: മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ കെകെ നിഷാദ് ആലപിച്ച മനോഹരമായ ഒരോണപ്പാട്ട് പുറത്തിറങ്ങി. പ്രശസ്ത ഗായിക കെഎസ് ചിത്രയാണ് ഗാനം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചത്. ഓണത്തെ കുറിച്ചുള്ള സുഖകരമായ ഒരോര്‍മ്മപ്പെടുത്തലാണ് ‘ചിങ്ങക്കാറ്റ്’ എന്ന ഈ മനോഹര ഗാനം.
പ്രവാസി മലയാളിയും നര്‍ത്തകിയുമായ ഡോക്ടര്‍ പ്രേയുഷ സജിയാണ് ഗാനരചന നിര്‍വ്വഹിച്ചത്. യുവ സംഗീതജ്ഞനായ ബിജീഷ് കൃഷ്ണയാണ് സംഗീതം നല്‍കിയിരിക്കുന്നത്. സ്‌കൈലാര്‍ക്ക് മീഡിയ ക്രിയേഷന്റെ ബാനറില്‍ സജി ആനന്ദാണ് നിര്‍മ്മാണം.
അപ്രതീക്ഷിതമായ ജീവിത പ്രതിസന്ധികളില്‍ ഓണം ഒരു നനുത്ത ഓര്‍മ്മയായി മനസ്സില്‍ സൂക്ഷിക്കുന്ന ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വേണ്ടിയാണ് ഗാനം സമര്‍പ്പിച്ചിരിക്കുന്നത്.
Discussion about this post