നെറ്റ്വര്‍ക്ക് സിഗ്നല്‍ കൃത്യമായി കിട്ടുന്നില്ല എന്നതാണ് ഇന്ന് ജനങ്ങള്‍ നേരിടുന്ന പ്രധാനപ്രശ്‌നങ്ങളിലൊന്ന്. വീടുകളില്‍ നിന്ന് ജോലി ചെയ്യുന്നവരും ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കുന്ന കുട്ടികളുമാണ് ഇന്ന് ഏറെയും ഈ പ്രശ്‌നം നേരിടുന്നത്.
സിം മാറ്റിയും റേഞ്ച് പിടിച്ച് ഫോണ്‍ മരത്തിന് മുകളില്‍ വരെ കൊണ്ടുവെച്ചും മറ്റും ഇതിനുള്ള പരിഹാരം തേടി അലയുകയാണ് പലരും. ഫോണിനു റേഞ്ച് തീരെ ലഭിക്കുന്നില്ല എങ്കില്‍ വീട്ടില്‍ ഇരുന്നുതന്നെ ചെയ്യാന്‍ സാധിക്കുന്ന ഈ പത്തു വഴികള്‍ കൂടി ഒന്നു പരീക്ഷിച്ചു നോക്കാം.
– സിം കാര്‍ഡിന്റെ ചിപ് വരുന്ന ചെമ്പ് ഭാഗങ്ങളില്‍ അഴുക്ക് പടരാന്‍ സാധ്യതയുണ്ട്. ഇത് നെറ്റ്വര്‍ക്ക് തടസപ്പെടുത്തും. സിം കാര്‍ഡ് മാറ്റി വൃത്തിയുള്ള തുണി കൊണ്ട് തുടച്ച് വൃത്തിയാക്കി വീണ്ടുമിട്ടാല്‍ റേഞ്ചില്‍ വ്യത്യാസം വരും.
– ഫോണിന്റെ കവറും ഹാര്‍ഡ് കെയ്‌സും ഒഴിവാക്കുക. നെറ്റ്വര്‍ക്ക് സ്വീകരിക്കുന്ന ആന്റിന ഹാര്‍ഡ് കെയ്‌സുകള്‍ മറയ്ക്കാന്‍ സാധ്യതയുണ്ട്.
– ഫോണിനും മൊബൈല്‍ ടവറില്‍ നിന്ന് സിഗ്നല്‍ വരുന്ന ദിശയ്ക്കും ഇടയില്‍ കാര്യമായ തടസ്സങ്ങള്‍ ഉണ്ടാകാതെ നോക്കാം. തുറസായ സ്ഥലങ്ങളില്‍ നിന്ന് ഫോണ്‍ ഉപയോഗിച്ചാല്‍ വ്യത്യാസം വരുന്നത് ശ്രദ്ധിച്ചിട്ടില്ലേ. റൂമിനുള്ളില്‍ ജനാലകള്‍ക്ക് അരികില്‍ ഇരുന്ന് ഫോണ്‍ ഉപയോഗിക്കുക. ഇലക്ട്രോണിക് ഉപകരണങ്ങളുടെ അടുത്ത് ഇരുന്നാലും സിഗ്നല്‍ കുറയാന്‍ സാധ്യതയുണ്ട്.
– ഫോണില്‍ ചാര്‍ജ് കുറയുമ്പോള്‍ ബാറ്ററി ഉപയോഗം അധികം വേണ്ടി വരുന്ന പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകും. സിഗ്നല്‍ കണ്ടെത്തുക എന്നത് ബാറ്ററി കൂടുതലായി ഉപയോഗിക്കപ്പെടുന്ന പ്രവര്‍ത്തനം ആയതിനാല്‍ ബാറ്ററി ചാര്‍ജ് കുറവുള്ള സമയങ്ങളില്‍ നെറ്റ്വര്‍ക്ക് ലഭ്യതയും കുറയാം. 50 ശതമാനത്തില്‍ അധികം ബാറ്ററി ചാര്‍ജുള്ളപ്പോള്‍ നെറ്റ് ഉപയോഗിക്കുന്നതാണ് നല്ലത്.
– നിങ്ങള്‍ ഫോണ്‍ ഉപയോഗിക്കുന്നത് 4G നെറ്റ്വര്‍ക്ക് ലഭിക്കാത്ത സ്ഥലമാണെങ്കില്‍ ഫോണിന്റെ സെറ്റിങ്‌സില്‍ 3G ഒണ്‍ലി എന്നതിലേക്ക് മാറേണ്ടതാണ്. ഇങ്ങനെ ചെയ്താല്‍ 3G എങ്കിലും നന്നായി ലഭിക്കാന്‍ സാധ്യതയുണ്ട്.
– ഫോണില്‍ നെറ്റ്വര്‍ക്ക് തീരെ കിട്ടാതിരിക്കുന്ന സമയത്ത് ഫോണിന്റെ ഫ്‌ലൈറ്റ് മോഡ് ഓണ്‍ ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോള്‍ ഫോണിലേക്ക് വരുന്നതും പോകുന്നതുമായ എല്ലാ സിഗ്നലുകളും വിച്ഛേദിക്കപ്പെടും. 30 സെക്കന്‍ഡിന് ശേ ഷം ഫ്‌ലൈറ്റ് മോഡ് ഓഫ് ചെയ്യുക. ഇങ്ങനെ ചെയ്താല്‍ നെറ്റ് വര്‍ക്ക് റിഫ്രഷ് ആയി അല്‍പം കൂടി വേഗത്തില്‍ ലഭിക്കാന്‍ ഇടയുണ്ട്.
– ഫോണ്‍ ഇടയ്ക്ക് റീസ്റ്റാര്‍ട്ട് ചെയ്യുന്നത് നെറ്റ്വര്‍ക്ക് റിഫ്രഷ് ആയി നന്നായി സിഗ്നല്‍ പിടിച്ചെടുക്കുന്നതിന് സഹായകരമാകും.
– മൊബൈല്‍ സിഗ്നല്‍ തീരെ കുറവാണെങ്കില്‍ പുതുതായി അവതരിപ്പിച്ച വൈ ഫൈ കോളിങ് എന്ന ഫീച്ചര്‍ ഉപയോഗിക്കാവുന്നതാണ്. ഇതിനായി വൈ ഫൈ കണക്ഷന്‍ ആവശ്യമുണ്ട്. എന്നിരുന്നാലും പ്രത്യേകിച്ച് യാതൊരു ചെലവും ഇല്ലാതെ വീട്ടിലെ വൈ ഫൈ ഉപയോഗിച്ച് നെറ്റ്വര്‍ക്കിലേത് പോലെ ഫോണ്‍ വിളിക്കാനാകും.
– ഈ പറഞ്ഞ കാര്യങ്ങളൊക്കെ ചെയ്തിട്ടും നിങ്ങളുടെ ഫോണില്‍ നെറ്റ്വര്‍ക്ക് കിട്ടുന്നില്ല എങ്കില്‍ ഏതെങ്കിലും നെറ്റ് വര്‍ക്ക് ബൂസ്റ്റര്‍ വാങ്ങാവുന്നതാണ്. ഇത്തരം ഡിവൈസുക ള്‍ 3000 രൂപയ്ക്കു മുതല്‍ വിപണിയില്‍ ലഭ്യമാണ്. വളരെ വീക്കായ സിഗ്നലുകളെ പോലും ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിച്ച് ബൂസ്റ്റ് ചെയ്യാനാകും.
– ഇത്രയും വഴികള്‍ പരീക്ഷിച്ചിട്ടും ഫലമില്ലെങ്കില്‍ നെറ്റ്വര്‍ക്ക് പ്രൊവൈഡറിന്റെ കസ്റ്റമര്‍ കെയറില്‍ പരാതി നല്‍കുക.
Discussion about this post