തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 10 മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2067 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്.
തിരുവനന്തപുരം-352,കോഴിക്കോട്-238,കാസര്‍ഗോഡ്-231,മലപ്പുറം-230,പാലക്കാട്-195,കോട്ടയം-189,കൊല്ലം-176,ആലപ്പുഴ -172,പത്തനംതിട്ട-167,തൃശൂര്‍-162,എറണാകുളം-140,കണ്ണൂര്‍-102,ഇടുക്കി-27,വയനാട്-25 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്.
2175 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം-267,കോഴിക്കോട്-220,കാസര്‍ഗോഡ്-217, മലപ്പുറം-192,പാലക്കാട്-121,കോട്ടയം-182,കൊല്ലം-163,ആലപ്പുഴ-145,പത്തനംതിട്ട-131,തൃശൂര്‍-132,എറണാകുളം-99,കണ്ണൂര്‍-71, ഇടുക്കി-20,വയനാട്-22 എന്നിങ്ങനെയാണ് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
47 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 13, തൃശൂര്‍ ജില്ലയിലെ 8, എറണാകുളം, കാസര്‍ഗോഡ് ജില്ലകളിലെ 6 വീതവും,മലപ്പുറം ജില്ലയിലെ 5,ആലപ്പുഴ ജില്ലയിലെ 3,ഇടുക്കി,കണ്ണൂര്‍ ജില്ലകളിലെ 2 വീതവും, പാലക്കാട്,വയനാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ നാല് ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 121 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.2175 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.അതില്‍ 193 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2067 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.തിരുവനന്തപുരം-623,കൊല്ലം-59, പത്തനംതിട്ട-37,ആലപ്പുഴ-130 കോട്ടയം-74,ഇടുക്കി-28,എറണാകുളം-90,തൃശൂര്‍-95,പാലക്കാട്-56,മലപ്പുറം-538,കോഴിക്കോട്-90, വയനാട്-44,കണ്ണൂര്‍-119 കാസര്‍ഗോഡ്-84 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
10 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 24ന് മരണമടഞ്ഞ തിരുവനന്തപുരം മലയം സ്വദേശി ഷാജഹാന് (67),തിരുവനന്തപുരം വെണ്‍പകല്‍ സ്വദേശി മഹേശ്വരന് ആശാരി (76),തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിനി വിമലാമ്മ (83),കണ്ണൂര്‍ പാനൂര്‍ സ്വദേശി മുഹമ്മദ് സഹീര്‍ (47),ആഗസ്റ്റ് 19ന് മരണമടഞ്ഞ കോഴിക്കോട് മണിപുരം സ്വദേശി മാമ്മി (70),ഓഗസ്റ്റ് 20ന് മരണമടഞ്ഞ കണ്ണൂര്‍ കുഴുമ്മല്‍ സ്വദേശി സത്യന് (53),തിരുവനന്തപുരം വലിയതുറ സ്വദേശി സേവിയര്‍ (50),ഓഗസ്റ്റ് 23ന് മരണമടഞ്ഞ തൃശൂര്‍ വലപ്പാട് സ്വദേശി ദിവാകരന് (65),ആലപ്പുഴ പഴവീട് സ്വദേശിനി ഫമിനാ ഷെറീഫ് (40),കണ്ണൂര്‍ പടിയൂര്‍ സ്വദേശിനി ഏലിക്കുട്ടി (64) എന്നിവരാണ് മരണമടഞ്ഞത്.ഇതോടെ ആകെ മരണം 267 ആയി.ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
Discussion about this post