ചണ്ഡീഗഢ്: നീറ്റ്, ജെഇഇ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങ്. കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്തുന്നതിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് പുതിയ നിര്‍ദേശവുമായി പഞ്ചാബ് മുഖ്യമന്ത്രി രംഗത്ത് എത്തിയിരിക്കുന്നത്.
‘ഇത്തവണ നീറ്റ്, ജെഇഇ തുടങ്ങിയ പ്രൊഫഷണല്‍ പരീക്ഷകള്‍ ഓണ്‍ലൈനില്‍ നടത്താം, കേന്ദ്ര സര്‍ക്കാര്‍ ഇത് അംഗീകരിക്കുമെന്നാണ് താന്‍ കരുതുന്നത്. ലോകമെമ്പാടും ഈ രീതിയില്‍ പരീക്ഷകള്‍ നടക്കുന്നുണ്ട്. എന്തുകൊണ്ട് ഇവിടെ മാത്രം കഴിയുന്നില്ല’ എന്നാണ് അമരീന്ദര്‍ സിങ്ങ് പറഞ്ഞത്.
അതേസമയം ജെഇഇ, നീറ്റ് പരീക്ഷകള്‍ മാറ്റിവെയ്ക്കില്ലെന്ന് ആവര്ത്തിിരിക്കുകയാണ്് കേന്ദ്രം. അടുത്തമാസം പരീക്ഷ നടന്നില്ലെങ്കില്‍ വിദ്യാര്‍ത്ഥികളുടെ ഒരു വര്‍ഷം നഷ്ടമാകുമെന്നാണ് കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞത്. തുടര്‍ന്നുള്ള ബാച്ചുകളെയും പരീക്ഷ മാറ്റിവെയ്ക്കല്‍ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ടെയ്ന്മെന്റ് സോണിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് യാത്രാ പാസായി ഉപയോഗിക്കാമെന്നും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു.ജെഇഇ-മെയിന്‍സ് പരീക്ഷ സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആറ് വരെയും നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 13 നും നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.
Discussion about this post