ബംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 8580 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 300406 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 133 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 5091 ആയി ഉയര്‍ന്നു. നിലവില്‍ 83608 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 211688 പേര് രോഗമുക്തി നേടിയെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Karnataka records 8,580 new #COVID19 positive cases and 133 deaths in the last 24 hours, taking the state's COVID tally to 3,00,406 including 5,091 deaths, 2,11,688 discharges and 83,608 active cases: State Health Department pic.twitter.com/AY7EgcUXtn
— ANI (@ANI) August 26, 2020
അതേസമയം ആന്ധ്രയില്‍ പുതുതായി 10830 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 382469 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം ഇതുവരെ 3541 പേരാണ് മരിച്ചത്. നിലവില്‍ 92208 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 286720 പേര് രോഗമുക്തി നേടിയെന്നാണ് ആന്ധ്ര ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Andhra Pradesh reports 10,830 new #COVID19 positive cases, taking the total number of positive cases to 3,82,469 including 92,208 active cases, 2,86,720 recoveries & 3541 deaths: State Health Department pic.twitter.com/FECtnGi5xe
— ANI (@ANI) August 26, 2020
Discussion about this post