കുവൈറ്റ് സിറ്റി: കുത്തിയൊലിച്ച മഴയില്‍ ഗള്‍ഫ് യുദ്ധകാലത്തെ കുഴിബോംബുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കുവൈറ്റില്‍ ഈ വര്‍ഷത്തെ ശൈത്യകാല തമ്പ് സീസണ് ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് മരുപ്രദേശങ്ങളില്‍ കുഴിബോംബുകള്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മുനിസിപ്പാലിറ്റി ശൈത്യകാല തമ്പ് സീസണ് ഒഴിവാക്കുന്ന കാര്യം ആലോചിക്കുന്നത്.
കുവൈറ്റില്‍ ഈ വര്‍ഷം തമ്പ് പണിയാന്‍ അനുമതി നല്‍കുന്നത് പൂര്‍ണ്ണമായി ഒഴിവാക്കുക, സീസണ് ഒരുമാസത്തില്‍ പരിമിതപ്പെടുത്തുക എന്നീ രണ്ട് നിര്‍ദേശങ്ങളാണ് ശൈത്യകാല തമ്പുകളുമായി ബന്ധപ്പെട്ട് മുനിസിപ്പല്‍ സമിതിയ്ക്ക് മുന്പിലുള്ളത്. അടുത്ത് ചേരുന്ന യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്ന് മുനിസിപ്പല്‍ സമിതി അംഗം എന്‍ജിനീയര്‍ ഹമൂദ് പറഞ്ഞു. ഇനിയും കുഴിബോംബുകള്‍ അവശേഷിക്കുന്ന മരുപ്രദേശങ്ങളുടെ മാപ്പുകള്‍ തയാറാക്കി സമര്‍പ്പിക്കാന്‍ പ്രതിരോധ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കുവൈറ്റില്‍ നവംബര്‍ 15 മുതല്‍ മാര്‍ച്ച് 15 വരെ നാലുമാസമാണ് ഈ വര്‍ഷത്തെ തമ്പ് സീസണായി നിശ്ചയിച്ചിരുന്നത്. എന്നാല്‍, കനത്ത മഴയില്‍ ഗള്‍ഫ് യുദ്ധകാലത്തെ കുഴിബോംബുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അപകടമൊഴിവാക്കാനായി തല്‍ക്കാലത്തേക്ക് നടപടികള്‍ മരവിപ്പിച്ചിരിക്കുകയാണ്. ഈ വര്‍ഷം ഇതുവരെ നിയമപ്രകാരമുള്ള ഒരു തമ്പും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. അനധികൃത തമ്പുകള്‍ കണ്ടെത്തുന്നതിനുള്ള പരിശോധന പ്രത്യേക സംഘത്തിന്റെ കീഴില്‍ നടന്നുവരികയാണ്.
Discussion about this post