ചെന്നൈ: തമിഴ്നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം മൂന്നര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 5986 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 3,61435 ആയി ഉയര്‍ന്നു. 116 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 6239 ആി ഉയര്‍ന്നു.
കഴിഞ്ഞ ദിവസം 5742 പേര് രോഗമുക്തി നേടിയതായി സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 53,283 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3,01913 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
അതേസമയം കര്‍ണാടകയില്‍ പുതുതായി 7385 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 2,56,975 ആയി ഉയര്‍ന്നു. 102 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 4429 ആയി. 6231 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. 82,149 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
Discussion about this post