സൗഹൃദത്തിനാണോ പ്രണയത്തിനാണോ തൂക്കം കൂടുതല്‍ എന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ പലവട്ടം ആലോചിക്കേണ്ടി വരും. സൗഹൃദമാണോ പ്രണയമാണോ കൂടുതല്‍ മാനസിക സംതൃപ്തി നല്‍കുക എന്ന ചോദ്യത്തിന് അത്ര പെട്ടെന്ന് മറുപടി നല്കാന് കഴിയില്ല. എന്നാല്‍ അതിന് കൃത്യമായി ഒരു മറുപടി നല്‍കിയിരിക്കുകയാണ് യു.കെയില്‍ കുറച്ചു ഗവേഷകര്‍ പുരുഷന് പുരുഷനുമായുള്ള സൗഹൃദമാണ് കൂടുതല്‍ മാനസികസംതൃപ്തി നല്‍കുന്നതെന്ന് പഠനം പറയുന്നു. കാമുകിയേക്കാള്‍ പുരുഷന്മാര്ക്ക് വൈകാരികബന്ധം പുരുഷ സുഹൃത്തുമായാണ്. കാമുകിയേക്കാള്‍ പുരുഷന്മാര് തങ്ങളുടെ രഹസ്യങ്ങളും ജീവിതത്തിലെ എല്ല പ്രധാനപ്പെട്ട സംഭവങ്ങളും പങ്കുവയ്ക്കുന്നത് അവരുടെ ഏറ്റവും പ്രിയപ്പെട്ട ആണ് സുഹൃത്തിനോടാണ്.
അവരെ വൈകാരികമായി തൃപ്തരാക്കുന്നതും പുരുഷസൗഹൃദമാണെന്ന് ഈ ഗവേഷകര്‍ അവകാശപ്പെടുന്നു. യു.കെ വിന്‍ചെസ്റ്റര്‍ യൂണിവേഴ്സിറ്റി നടത്തിയ സര്‍വേയിലാണ് ഈ പഠനം. ജേര്‍ണല്‍ മെന്‍ ആന്‍ഡ് മാസ്ക്യൂലിനേറ്റിലാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരിധിയില്ലാതെ എന്തുകാര്യവും പുരുഷന്മാര് തന്റെ ആണ് സുഹൃത്തിനോട് പങ്കുവയ്ക്കുമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. വിമര്‍ശനം ഭയന്ന് കാമുകിയില്‍ നിന്ന് പല കാര്യങ്ങളും ഇവര്‍ മറച്ചുവയ്ക്കുന്നുമുണ്ട്. തന്റെ പുരുഷസുഹൃത്തുമായി എന്തു കാര്യവും തുറന്നു സംസാരിക്കാനും കഴിയുമെന്ന് പുരുഷന്മാര് കരുതുന്നു. എന്നാല്‍ ഇത് പൂര്‍ണ്ണമായും ശരിയാണോ എന്ന കാര്യത്തില്‍ വ്യക്തമായൊരു ഉത്തരം പഠനം നല്‍കുന്നില്ല.
Discussion about this post