മകനോ മകള്‍ക്കോ ഓട്ടിസം ഉണ്ടെങ്കില്‍ കഷ്ടാപ്പാടുകള്‍ മാതാപിതാക്കാള്ക്കാണ്. മരണം പോലും ചിന്തിച്ചുപോകുന്ന അമ്മമാര്‍ കുറവല്ല. ശാരീരിക പീഡനം മുതല്‍ ലൈംഗിക പീഡനം വരെയാണ് ഇത്തരത്തിലുളള കുഞ്ഞുങ്ങള്‍ പലപ്പോഴും നേരിടേണ്ടി വരുന്നത്.
ഓട്ടിസം ബാധിച്ച മകളെ ജനലില്‍ കെട്ടിയിട്ട് ജോലിക്കു പോകുന്ന ഫോട്ടോഗ്രാഫറായ അമ്മയുടെ കഥ നമ്മള് മുമ്പ് പറഞ്ഞിട്ടുണ്ട്. ദേഷ്യം വന്നാല്‍ പെട്ടെന്ന് നിയന്ത്രിക്കാന്‍ ഇത്തരം കുഞ്ഞുങ്ങള്‍ക്ക് സാധിക്കാറില്ല. മുതിര്‍ന്നവരെയും പ്രായഭേദമില്ലാതെ ആരെയും അകാരണമായി തല്ലി മുറിവേല്‍പ്പിക്കുന്ന കുഞ്ഞുങ്ങളെയും കാണാന്‍ സാധിക്കും. അമ്മ തുണിയലക്കുമ്പോഴും മറ്റു ജോലികള്‍ ചെയ്യുമ്പോഴും ഇത്തരത്തിലുളള കുഞ്ഞുങ്ങള്‍ ഇറങ്ങിയോടി അപകടങ്ങളില്‍പ്പെടുന്നതും തീയുടെയും അടുപ്പിനടുത്തുമൊക്കെ പോയി അപകടമുണ്ടാക്കുന്നതും നിത്യ സംഭവങ്ങളാണ്.
അത്തരത്തില്‍ മകന്റെ ബുദ്ധിമുട്ടുകള്‍ തുറന്നുകാണിക്കുകയാണ് ലണ്ടനിലെ ഡോണ്‍കാസ്റ്ററില്‍ ജീവിക്കുന്ന ലോറന് ലക്കി എന്ന മുപ്പതുകാരിയായ ഈ അമ്മ. ഓട്ടിസം ബാധിച്ച അഞ്ചുവയസുകാരനോട് അയല്വാസികള്ക്കുളള മനോഭാവമാണ് ആ അമ്മയെ വേദനിപ്പിക്കുന്നത്. അയല്‍വാസികളിലൊരാള്‍ തന്റെ മകനെ മണിക്കൂറുകളോളം ക്രൂരമായി അപഹസിക്കുകയും അവനെതിരെ അശ്ലീല പ്രയോഗം നടത്തുകയും ചെയ്യുന്നതായി ലോറന് പറയുന്നു.
നിങ്ങളുടെ മകന് ഭ്രാന്താണ്. അവനെ കൊണ്ട് ഒന്നിനും ഉപയോഗമില്ല, അവനെ കൊന്നു കളയൂ. നിങ്ങള്‍ക്ക് മനസിലാകുന്നുണ്ടോ? അവന് മരിക്കുന്നതാണ് നിങ്ങള്‍ക്കും എനിക്കും നല്ലത്. ദയവായി എനിക്കു വേണ്ടി അത് ചെയ്യൂ. അയാള്‍ ആക്രോശിച്ചു. മറ്റൊരു റെക്കോര്‍ഡില്‍ പറയുന്നത് ഇങ്ങനെ: നിങ്ങള്‍ ഭ്രാന്തന്മാരാണ് നിങ്ങളെ കൊണ്ട് ഒന്നിനും സാധിക്കില്ല. ചില്ലിക്കാശിന് വിലയില്ലാത്തവരാണ് നിങ്ങള്‍. നിങ്ങളുടെ മകന് ഭ്രാന്താണ്. ഭ്രാന്ത് ഉത്പാദിപപ്പിക്കുന്നവരാണ് നിങ്ങള്‍. അവനെ കൊന്നു കളയൂ.. നിങ്ങളും മരിക്കൂ. അയാള്‍ ആക്രോശിച്ചു.
അഞ്ചു വയസ്സുകാരനായ ലൂക്കായെ അധിക്ഷേപിക്കുന്ന ഓഡിയോ മണിക്കൂറുകളോളം പ്ലേ ചെയ്യുന്നതായും ലക്കി പരാതി പറയുന്നു. അയല്‍വാസിയുടെ ക്രൂരപ്രവൃത്തി ലക്കി തന്നെയാണ് റെക്കോര്‍ഡ് ചെയ്ത് ലോകത്തെ അറിയിച്ചത്.
നവംബര്‍ 23 ാം തീയതിയാണ് അയാള്‍ തങ്ങളുെട മകനെതിരെ ഈ അശ്ലീല പ്രയോഗം നടത്തിയത്. എന്നാല്‍ അതിന് അയല്‍ക്കാരനുമായി താനും ഭര്‍ത്താവും തമ്മില്‍ നല്ല ബന്ധമായിരുന്നുവെന്നും ഇവര്‍ അവകാശപ്പെടുന്നു. സമൂഹമാധ്യമങ്ങളിലും മറ്റുമായി ഫണ്ട് ശേഖരണത്തിനായി താന്‍ ശ്രമിക്കുകയാണെന്നും കുറച്ചു പണം കിട്ടിയാല്‍ ഡോണ്‍കാസ്റ്ററില്‍ നിന്ന് തനിക്കും കുടുംബത്തിനും മാറി താമസിക്കാമെന്നും മറ്റൊരു സ്ഥലവും വീട് വാങ്ങാനുളള സാമ്പത്തിക സ്ഥിതി തത്കാലം തങ്ങള്‍ക്കില്ലെന്നും ഇവര്‍ പറയുന്നു.
എന്റെ മകന് ഓട്ടിസം ബാധിതനാണ്. അവന് ഏത് നേരത്ത് എങ്ങനെ പെരുമാറുമെന്ന് എനിക്ക് ഒരിക്കലും മുന്‍കൂട്ടി കാണുവാന്‍ സാധിക്കില്ല. ഞാന്‍ ഭയചകിതയായിരിക്കുന്നു. അയാള്‍ എന്നെയും കുടുംബത്തെയും കൊല്ലും. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് താങ്ങാകുന്നതിലും അപ്പുറമാണിത്. ലൂക്കായുടെ ബലഹീനതകളെ കുറിച്ചാണ് അയാള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്. പോലീസിലും മറ്റും പരാതി പറഞ്ഞ് ഞാന്‍ മടുത്തു. അയാളുടെ വീട്ടില്‍ നിന്ന് അയാള്‍ ഉച്ചത്തില്‍ സംസാരിക്കുന്നതിന് നപടികള്‍ എടുക്കാന്‍ നിര്‍വാഹമില്ലെന്നാണ് അവര്‍ പറയുന്നത്. ശബ്ദമലീനകരണത്തിനാണ് ആകെക്കൂടി ഒരു കേസെടുത്തത്… കണ്ണീരോടെ ആ അമ്മ പറയുന്നു…
എന്റെ മകന് ഇതുവരെ ആരെയും വേദനിപ്പിച്ചിട്ടില്ല, അവന് ഒരിക്കലും അതിന് സാധിക്കില്ല, ആരെങ്കിലും നിര്‍ബന്ധിച്ച് പോലും അങ്ങനെ ചെയ്യാന്‍ അവനാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇത്രമാത്രം ഒരു പിഞ്ചുകുഞ്ഞിനെ വെറുക്കാന്‍ മാത്രം എങ്ങനെ ഒരാള്‍ക്കു കഴിയുമെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. കുഞ്ഞുങ്ങളെ കുറിച്ച് ഇത്തരം കാര്യങ്ങള്‍ പറയുന്നത് അംഗീകരിക്കാന്‍ കഴിയുന്നില്ല.
ഓരോ നിമിഷവും മരണത്തിനും ജീവിതത്തിനും ഇടയിലുടെയാണ് ഒരോ ഓട്ടിസം ബാധിതരുടെ മാതാപിതാക്കളും കടന്നു പോകുന്നതെന്ന് ലോകത്തിനു മുന്നില്‍ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് താന്‍ തന്റെ വ്യക്തിപരമായ അനുഭവം പങ്കുവെക്കുന്നതെന്നും അവര്‍ പറഞ്ഞു.
Discussion about this post