കൊല്ലം: പതിമൂന്ന് തൊഴിലാളികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുര്‍ന്ന് കൊല്ലം ശക്തികുളങ്ങര ഹാര്‍ബര്‍ അടച്ചു. അതേസമയം സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട്, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.
വടവാതൂര്‍ ചന്ദ്രാലയത്തില്‍ പിഎന്‍ ചന്ദ്രന്, പ്രമാടം സ്വദേശി പുരുഷോത്തമന് എന്നിവരാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കവേ മരിച്ചത്. കോഴിക്കോട് ആണ് മറ്റൊരു മരണം റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് മാവൂര്‍ സ്വദേശി മുഹമ്മദ് ബഷീറാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണ് മരണം.
Discussion about this post