കൊച്ചി: സ്വന്തം നഗ്നശരീരത്തിൽ പ്രായപൂർത്തിയാകാത്ത മക്കളെ കൊണ്ട് ചിത്രം വരിപ്പിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് ജാമ്യം. എറണാകുളം പോക്സോ കോടതിയാണ് രഹ്നയ്ക്ക് ജാമ്യം അനുവദിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നിൽ ശരീരപ്രദർശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടി തിരുവല്ല സ്വദേശിയായ അഭിഭാഷകൻ നൽകിയ പരാതിയിലാണ് പോലീസ് രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്തിരുന്നത്.
അതേസമയം, കേസിൽ മുൻകൂർ ജാമ്യാപേക്ഷ തേടി സുപ്രീം കോടതിയടക്കം രഹ്ന സമീപിച്ചിരുന്നെങ്കിലും കോടതികൾ മുൻകൂർ ജാമ്യം നൽകാൻ തയ്യാറായിരുന്നില്ല. ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായിട്ടാണ് കുട്ടികളെ കൊണ്ട് നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ചത് എന്നായിരുന്നു കോടതിയിൽ രഹ്ന ഫാത്തിമയുടെ വാദം. എന്നാൽ ഈ രംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതാണ് കോടതികൾ ഹർജി പരിഗണിക്കവേ ഗൗരവമായി കണ്ടത്. പോലീസ് ഇവരുടെ വീട്ടിൽ തെരച്ചിൽ നടത്തിയ പോലീസ് കാമറ, ട്രൈപ്പോഡ്, പെയിന്റ് ചെയ്യാൻ ഉപയോഗിച്ച വസ്തുക്കൾ തുടങ്ങിയവ കണ്ടെടുത്തിരുന്നു.
Discussion about this post