കൊച്ചി: നടന് റിസബാവയ്ക്ക് എതിരെ അറസ്റ്റ് വാറണ്ട്. ചെക്ക് കേസിലാണ് താരത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. എളമക്കര സ്വദേശി സാദിഖിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സാദിഖിന്റെ പക്കല്‍ നിന്നും റിസബാവ 11 ലക്ഷം രൂപ കടം വാങ്ങിയിരുന്നു.
ഈ തുകക്ക് നല്കിയ ചെക്ക് മടങ്ങിയതിന് പിന്നാലെയാണ് സാദിഖ് കോടതിയെ സമീപിച്ചത്. പണം തിരികെ നല്കാന് കോടതി അനുവദിച്ച സമയം ഇന്നലെ അവസാനിച്ചു. പണം അടയ്ക്കാനോ കോടതിയില്‍ കീഴടങ്ങാനോ റിസബാവ തയ്യാറായില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
Discussion about this post