റിയാദ്: സൗദി അറേബ്യയില്‍ മലിനജല ടാങ്കര്‍ മറിഞ്ഞ് അപകടം. റിയാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ ഹുത്ത സുദൈറില്‍ കോഴിക്കോട് താമരശ്ശേരി ഓമശ്ശേരി സ്വദേശി കാഞ്ഞിരപ്പറമ്പില്‍ മുനാസിര്‍ (24) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം.
ടാങ്കര്‍ റോഡില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മുനാസിര്‍ മരണപ്പെടുകയായിരുന്നു. സമസ്ത കേരള ജംഇയത്തുല്‍ ഉലമ നേതാവ് നാസര്‍ ഫൈസി കുടത്തായിയുടെ സഹോദര പുത്രനാണ് മുനാസിര്‍.
തുമൈറില്‍ ജോലി ചെയ്യുന്ന മുസ്തഫയാണ് പിതാവ്. മാതാവ്: സറീന. ഫര്‍ഹത്ത് ജാബിന് സഹോദരിയാണ്. അവിവാഹിതനാണ്. മൃതദേഹം ഹുത്ത സുദൈറില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമം നടത്തി വരികയാണ്.
Discussion about this post