തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ കൊവിഡ് വ്യാപന സാഹചര്യം ഗൗരവമുള്ളതെന്ന് മനുഷ്യാവകാശ കമ്മീഷന്. കൊവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജയിലുകളില്‍ ക്വാറന്റീന് സൗകര്യം ഇല്ലെങ്കില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്നും മനുഷ്യാവകാശ കമ്മീഷന് പറഞ്ഞു. പരോള്‍ അനുവദിക്കുകയോ നീട്ടി നല്‍കുകയോ ചെയ്യണം. ഉചിതമായ ഉത്തരവുകളിറക്കി കാലതാമസം ഇല്ലാതെ നടപ്പാക്കണമെന്നും കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദേശം നല്കി. ജയില്‍ ഡയറക്ടര്‍ ജനറലിന് ആണ് നിര്‍ദ്ദേശം നല്‍കിയത്.
ജയില്‍ അന്തേവാസികള്‍ക്കിടയില്‍ സാമൂഹിക അകലം ഉറപ്പാക്കണം എന്നും മനുഷ്യാവകാശ കമ്മീഷന് വ്യക്തമാക്കി. സംസ്ഥാനത്തെ ജയിലുകളില്‍ അന്തേവാസികള്‍ കൂടുതലാണ്. ഈ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കാര്യക്ഷമതയോടെ നടപ്പിലാക്കണം. തടവുകാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ജയില്‍ ജീവനക്കാരുടെ സുരക്ഷക്ക് അതീവ പ്രാധാന്യമുണ്ടെന്നും കമ്മീഷന് ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
ജയിലുകളില്‍ രോഗ വ്യാപനമുണ്ടാകുന്ന സാഹചര്യത്തില്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍, നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ എന്നിവിടങ്ങളിലെ ചില അന്തേവാസികള്‍ നല്കിയ പരാതിയിലാണ് നടപടി. പൂജപ്പുരയില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ഇന്ന് ഒന്‍പത് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
നാല് ജീവനക്കാര്‍ക്കും അഞ്ച് തടവുകാര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജയിലില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 486 ആയി. ആഗസ്റ്റ് 11-നാണ് ആദ്യമായി പൂജപ്പുര ജയിലില്‍ ഒരു തടവുകാരന് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ഞായറാഴ്ച മരിച്ചിരുന്നു.വിചാരണ തടവുകാരനായ മണികണ്ഠന് (72) ആണ് ഞായറാഴ്ച രാവിലെ മരിച്ചത്.
ജയിലില്‍ കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 60 വയസിന് മുകളില്‍ പ്രായമുള്ള തടവുകാര്‍ക്ക് പരോള്‍ നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് അറുപതോളം തടവുകാര്‍ക്ക് പരോളിലിറങ്ങാനാവും. പൂജപ്പുര സെന്‍ട്രല്‍ ജയിലിന് പിന്നാലെ തിരുവനന്തപുരം ജില്ലാ ജയിലിലും കൊവിഡ് ഭീതിയിലാണ്. ജില്ലാ ജയിലില്‍ 36 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 130 പേരില്‍ നടത്തിയ പരിശോധനയിലാണ് 36 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
Discussion about this post