തിരുവനന്തപുരം: മത്സ്യക്കച്ചവടത്തിനുള്ള നിയന്ത്രണം നീക്കണമെന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികള്‍. തിരുവനന്തപുരത്തെ അഞ്ചുതെങ്ങിലെ മാമ്പള്ളിയിലാണ് മത്സ്യത്തൊഴിലാളികള്‍ റോഡ് ഉപരോധിച്ചത്. മീന്‍ പിടിക്കുന്നതിനും വില്‍ക്കുന്നതിനുമുള്ള നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം.
മത്സ്യത്തൊഴിലാളികലുമായി പള്ളിവികാരിയും പോലീസും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ചു. രാവിലെ അഞ്ച് മണി മുതലാണ് പ്രദേശത്ത് പ്രതിഷേധം ആരംഭിച്ചത്. അഞ്ചുതെങ്ങില്‍ മത്സ്യക്കച്ചവടം നടത്തുന്ന സ്ത്രീകള്‍ക്ക് അഞ്ചുതെങ്ങിന് പുറത്തും കച്ചവടം ചെയ്യാനുള്ള അനുമതി നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ആറ്റിങ്ങല്‍ ഡിവൈഎസ്പി, സര്‍ക്കിള്‍ എസ്ഐമാര്‍, ഇടവക വികാരി, കമ്മിറ്റിഅംഗങ്ങള്‍ തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
Discussion about this post