ബംഗളൂരു: സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിദ്വേഷ പോസ്റ്റ് ഏറ്റുപിടിച്ച് ബംഗളൂരുവിൽ എസ്ഡിപിഐ നടത്തിയ അക്രമത്തിന്റെ മറവിൽ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ വീട് കൊള്ളയടിച്ചെന്ന് പോലീസ്. അക്രമം സംബന്ധിച്ച് പോലീസ് തയ്യാറാക്കിയ പ്രാഥമിക വിവര റിപ്പോർട്ടിൽ മൂന്ന് കോടിയോളം വില മതിക്കുന്ന സ്വർണ്ണവും വെള്ളിയും കൊള്ളയടിക്കപ്പെട്ടെന്നാണ് റിപ്പോർട്ട്. അക്രമികൾ വീട് തീയിട്ട് നശിപ്പിക്കുകയും ചെയ്തു.
2000-3000 ആളുകൾ ചേർന്ന് വീടും വാഹനങ്ങൾ ഉൾപ്പെടെയുള്ള വസ്തുവകകളും തീയിട്ട് നശിപ്പിച്ചതായി മൂർത്തി നൽകിയ പരാതിയിൽ പറയുന്നു. പുലികേശിനഗർ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ബന്ധു സാമൂഹികമാധ്യമത്തിൽ വിദ്വേഷ പോസ്റ്റിട്ടതിനെത്തുടർന്നാണ് ഓഗസ്റ്റ് 11 രാത്രി ഡിജെ ഹള്ളി, കെജി ഹള്ളി പോലീസ് സ്റ്റേഷനുകൾക്കു നേരെയും കാവൽബൈരസന്ദ്രയിലെ ശ്രീനിവാസ മൂർത്തിയുടെ വീടിനുനേരെയും ആക്രമണമുണ്ടായത്.
ആക്രമംത്തിൽ 200ഓളം വാഹനങ്ങൾ കത്തിച്ചു. തുടർന്ന് പോലീസ് നടത്തിയ വെടിവെപ്പിൽ മൂന്നുയുവാക്കളാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ നേതാവ് മുസമിൽ പാഷയടക്കം 145 പേരെയാണ് അറസ്റ്റുചെയ്തത്.
Discussion about this post