കൊച്ചി: കളമശേരിയിലെ വിവാദമായ എച്ച്എംടി ഭൂമിയുടെ ഉടമസ്ഥരായ ബ്ലൂസ്റ്റാര്‍ റിയല്‍ട്ടേഴ്സിന്റെ ഓഹരികള്‍ അദാനി ഗ്രൂപ്പിന് കൈമാറി. ബ്ലൂസ്റ്റാര്‍ ഗ്രൂപ്പിന്റെ ഡയറക്ടര്‍മാരായി അദാനി ഗ്രൂപ്പിന്റെ ഡയറക്ടര്‍ ജഗന്നാഥ റാവു ഗുഡേന, അദാനി വിഴിഞ്ഞം പോര്‍ട്ട് എംഡി രാജേഷ് ധാ, അദാനി പോര്‍ട്ട് കമ്പനി സെക്രട്ടറി കമലേഷ് ഭാഗിയ എന്നിവര്‍ ചുമതലയേറ്റു
വിഎസ് സര്‍ക്കാറിന്റെ കാലത്ത് കുറഞ്ഞ വിലയ്ക്ക് 70 ഏക്കര്‍ എച്ച്എംടി ഭൂമി ബ്ലൂസ്റ്റാര്‍ റിയല്‍ട്ടേഴ്സിന് കൈമാറിയത് വിവാദമായിരുന്നു. ഭൂമി കൈമാറ്റത്തിന് പിന്നില്‍ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം ആണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഹൈക്കോടതിയും സുപ്രീം കോടതിയും ഭൂമി കൈമാറ്റം അംഗീകരിച്ചു.
ഭൂമി ലഭിച്ച് ഇത്രയേറെ വര്‍ഷമായിട്ടും യാതൊരുവിധത്തിലുള്ള നിര്‍മാണ പ്രവര്‍ത്തികളും ഉടമസ്ഥര്‍ നടത്തിയിരുന്നില്ല. വിവിധ പദ്ധതികള്‍ക്കായി നല്കിയ ഭൂമിയില്‍ നിര്‍മാണം നടത്താത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന സര്‍ക്കാര്‍ ഉത്തരവ് വന്നതോടെയാണ് ഭൂമി മറിച്ച് വില്ക്കാന് കമ്പനി നീക്കം നടത്തിയത്.
കേരളത്തിലെ രാഷ്ട്രീയ ബിസിനസ് രംഗങ്ങളില്‍ വന്‍വിവാദങ്ങള്‍ക്ക് വഴിവച്ചതാണ് എച്ച്എംടി ഭൂമി ഇടപാട്. സെസ് പദവി ലഭിച്ച കേരളത്തിലെ ആദ്യ സ്വകാര്യ പദ്ധതി പ്രദേശങ്ങളിലൊന്നു കൂടിയാണിത്. സോഫ്റ്റ്വെയര് രംഗത്ത് 70000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന അവകാശ വാദവുമായാണ് എച്ച്ഡിഐഎല്‍ സബ്സിഡിയറിയായ ബ്ളൂസ്റ്റാര്‍ റിയല്‍ട്ടേഴ്സ് ഭൂമി വാങ്ങിയത്.
Discussion about this post