കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിയില്‍ കഴിയുന്ന ഒരു യാത്രക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. അപകടത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരേയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയപ്പോള്‍ ആണ് ഒരാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം വിമാനാപകടത്തില്‍ മരിച്ച ഒരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരോട് നീരീക്ഷണത്തില്‍ പോവാന്‍ അധികൃതര്‍ നിര്‍ദേശിച്ചിരുന്നു.
വിമാനാപകടത്തില്‍പ്പെട്ട 117 പേരാണ് നിലവില്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ പതിനേഴ് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് പേരുടെ ജീവന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തുന്നത്. ചികിത്സയിലുള്ളതില്‍ ഇരുപത് പേര് കുട്ടികളാണ്. പൈലറ്റ്മാര്‍ ഉള്‍പ്പെടെ പത്തൊമ്പത് പേരാണ് അപകടത്തില്‍ മരിച്ചത്. അതേസമയം ബ്ലാക്ക് ബോക്സും കോക്ക് പിറ്റ് റെക്കോഡറും പരിശോധിച്ച് അപകടകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.
Discussion about this post