ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കൊവിഡ് ആശുപത്രിയായി ഉപയോഗിച്ച ഹോട്ടലിന് തീപ്പിടിച്ച് എഴുപേര്‍ മരിച്ചു. വിജയവാഡയിലെ ഹോട്ടലില്‍ ഇന്ന് രാവിലെയാണ് തീപിടുത്തം ഉണ്ടായത്. മുപ്പതോളം പേരെ ഇതിനോടകം രക്ഷപ്പെടുത്തി. അപകടത്തില്‍ നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
രക്ഷപ്പെടുത്തിയവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഫയര്‍ ഫോഴ്സിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അതേസമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
കൊവിഡ് കെയര്‍ സെന്ററില്‍ തീപിടുത്തം ഉണ്ടായത് ഞെട്ടിപ്പിക്കുന്നതാണെന്നാണ് ആന്ധ്രാ മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡി പ്രതികരിച്ചത്. അദ്ദേഹം വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
#UPDATE – Seven people have lost their lives and 30 have been rescued: Vijaywada Police https://t.co/9hs9dow2mV
— ANI (@ANI) August 9, 2020
Discussion about this post