പലചരക്ക്-പച്ചക്കറികടക്കാര്‍ക്കും ജോലിക്കാര്‍ക്കും കൊവിഡ് 19 പരിശോധന നടത്താന്‍ നിര്‍ദേശം. വന്‍തോതിലുള്ള സാമൂഹിക വ്യാപനം ഒഴിവാക്കാന്‍ വേണ്ടിയാണ് ഈ നടപടി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.
കൊവിഡ് രാജ്യത്തെ പുതിയ പ്രദേശങ്ങളിലേയ്ക്കു കൂടി വ്യാപിച്ചതോടെ ജില്ലകളില്‍ ഒറ്റപ്പെട്ട കേസുകളോ വലിയ ക്ലസ്റ്ററുകളോ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ് അറിയിച്ചു. പുതിയ സ്ഥലങ്ങളിലേയ്ക്കുള്ള രോഗത്തിന്റെ വ്യാപനം പരമാവധി തടയാന്‍ ശ്രമിക്കുകയെന്നതാണ് പ്രാഥമിക ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓക്സിജന്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങളുള്ള ആംബുലന്‍സുകള്‍ കൂടുതല്‍ സജ്ജമാക്കണമെന്നും കോവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പരമാവധി ആംബലന്‍സുകള്‍ പ്രയോജനപ്പെടുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
Discussion about this post