ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 21 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 61000ത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 61537 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 2088612 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 933 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 42518 ആയി ഉയര്‍ന്നു. നിലവില്‍ 619088 ആക്ടീവ് കേസുകളാണ് ഉള്ളത്.
മഹാരാഷ്ട്രയില്‍ പുതുതായി 10483 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 490262 ആയി ഉയര്‍ന്നു. 300 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത. ഇതോടെ മരണസംഖ്യ 17092 ആയി ഉയര്‍ന്നു. കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 6670 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്ന് 164924 ആയി ഉയര്‍ന്നു. 2998 പേരാണ് ഇതുവരെ വൈറസ് ബാധമൂലം കര്‍ണാടകയില്‍ മരിച്ചത്.
Single-day spike of 61,537 cases and 933 deaths reported in India, in the last 24 hours.
The #COVID19 tally rises to 20,88,612 including 6,19,088 active cases, 14,27,006 cured/discharged/migrated & 42,518 deaths: Ministry of Health pic.twitter.com/1GbTIJPYEG
— ANI (@ANI) August 8, 2020
Discussion about this post