ദാമ്പത്യ ജീവിതത്തില്‍ സമാധാനം വേണമെങ്കില്‍ ഒരു നിയമം പാലിക്കണമെന്ന് നടന് കുഞ്ചാക്കോ ബോബന്. ‘നിങ്ങള്‍ വരയ്ക്കുന്ന വരയ്ക്കപ്പുറം നിങ്ങളുടെ ഭാര്യ കടക്കാതിരുന്നാല്‍ നിങ്ങള്‍ക്ക് സമാധാനം കിട്ടും, എന്നാല്‍ ആ വര എവിടെ വരയ്ക്കണമെന്ന് അവള് തീരുമാനിക്കട്ടെ’ എന്നാണ് കുഞ്ചാക്കോ ബോബന് പറഞ്ഞത്. ഫേസ്ബുക്കില്‍, ഭാര്യ പ്രിയക്കൊപ്പം നില്ക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു കുഞ്ചാക്കോ ബോബന്റെ രസകരമായ കുറിപ്പ്.
പോസ്റ്റ് വൈറലായതോടെ നിരവധി ആരാധകരാണ് രസകരമായ കമന്റുകളും വിവാഹ വാര്‍ഷിക ആശംസകളുമായി രംഗത്ത് വരുന്നത്. ഇത്തരം രസകരമായ കുറിപ്പുകള്‍ നേരത്തെയും കുഞ്ചാക്കോ ബോബന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
2005ലായിരുന്നു പ്രിയയെ കുഞ്ചാക്കോ ബോബന് വിവാഹം കഴിച്ചത്. 14 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ഞ് പിറന്നത്. ഇസഹാക്ക് എന്നാണ് കുഞ്ഞിന്റെ പേര്. ഇടയ്ക്കിടെ കുഞ്ഞിന്റെ രസകരമായ വിശേഷങ്ങളും കുഞ്ചാക്കോ ബോബന് പങ്കുവെയ്ക്കാറുണ്ട്.
Discussion about this post