കൊച്ചി: ദുരിതമൊഴിയാതെ ചെല്ലാനം. കൊവിഡിന് പിന്നാലെ പ്രദേശത്ത് കടലാക്രമണം രൂക്ഷമാവുകയാണ്. നിരവധി വീടുകളാണ് ഇതിനോടകം വെള്ളത്തിനടിയിലായിരിക്കുകയാണ്. കമ്പനിപ്പടി, ബസാര്‍, കണ്ണമാലി ഉള്‍പ്പെടെയുള്ള മേഖലകളിലാണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്.
കിലോമീറ്ററുകളോളമാണ് കടല്‍ കയറിയത്. ഇതോടെയാണ് പലവീടുകളും വെള്ളത്തിനടിയിലായത്. പല കെട്ടിടങ്ങള്‍ക്കും തകരാറ് സംഭവിച്ചിട്ടുണ്ട്. തിരമാലകള്‍ ഉയരുകയും കടല്‍വെള്ളം ഇരച്ചെത്തുകയും ചെയ്തതോടെ ജനങ്ങളും ആശങ്കയിലായിരിക്കുകയാണ്.
കൂടുതല്‍ ദുരിതാശ്വാസക്യാമ്പുകള്‍ ആരംഭിച്ച് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതരും. നേരത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചെല്ലാനം പഞ്ചായത്ത് മുഴുവനായും കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു.
Discussion about this post