പത്തനംതിട്ട: പത്തനംതിട്ടയുടെ കിഴക്കന്‍ മേഖലകളിലും,ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും അതിശക്തമായ മഴ ഉള്ളതിനാല്‍ മൂഴിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ജില്ലകളക്ടര്‍ അറിയിച്ചു. ശക്തമായ മഴ തുടരുകയാണെങ്കില്‍ ജലനിരപ്പ് 192.63 മീറ്റര്‍ എത്തുമ്പോള്‍ ഇന്നു വൈകുന്നേരം 7.00 മണിയോടുകൂടി മൂഴിയാര്‍ ഡാമിന്റെ 03 ഷട്ടറുകള്‍ 30 സെ.മീ. വീതം ഉയര്‍ത്തുമെന്നും അതിനാല്‍ നദികളുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ അറിയിച്ചു.
ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം കക്കാട്ടാറില്‍ ആങ്ങമൂഴി, സീതത്തോട് വരെയുളള പ്രദേശങ്ങളില്‍ 50 സെ.മീ. വരെ ജലനിരപ്പ് ഉയരുവാന് സാധ്യതയുണ്ട്. അതിനാല്‍ കക്കാട്ടാറിന്റെയും ,പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകളും ആങ്ങമൂഴി, സീതത്തോട്, ചിറ്റാര്‍, മണിയാര്‍ ,പെരുനാട് , വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രതാ പുലര്‍ത്തേണ്ടതും ,നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കേണ്ടതാണെന്നും കളക്ടര്‍ അറിയിച്ചു.
Discussion about this post