തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. രണ്ട് കൊവിഡ് മരണം കൂടി ഇന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം കരുംകുളം പള്ളം സ്വദേശി ദാസന്റെ പരിശോധനാഫലം പോസിറ്റീവായി. മരിച്ചതിന് ശേഷമുള്ള പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച മെഡിക്കൽ കോളേജിൽ വെച്ചാണ് ദാസൻ മരിച്ചത്.
തിരുവനന്തപുരത്ത് തന്നെ മരിച്ച കുന്നത്തുകാൽ സ്വദേശി സ്റ്റാൻലി ജോണിനും മരണശേഷം കൊവിഡ് സ്ഥിരീകരിച്ചു. ദാസൻ വൃക്കസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു. ഇയാളുടെ വിശദമായ പരിശോധനാഫലം കാക്കുകയാണ്. ഇതിനാൽ ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഇന്നലെ സംസ്കരിച്ചു.
Discussion about this post