അജ്മാൻ: ഒട്ടേറെ പ്രവാസികൾ ജോലി ചെയ്യുന്ന യുഎഇയിലെ അജ്മാനിലുള്ള മാർക്കറ്റിൽ വൻ തീപിടുത്തം. പച്ചക്കറി മാർക്കറ്റിലാണ് തീപിടുത്തം ഉണ്ടായത്. സ്ഥലത്ത് അഗ്നിരക്ഷാ സേന എത്തി തീയണയ്ക്കാൻ ശ്രമിക്കുകയാണ്.
അതേസമയം, തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ഗതാഗത്തിനായി നിലവിൽ മറ്റു റൂട്ടുകൾ തേടണമെന്ന് അജ്മാൻ സിവിൽ ഡിഫൻസ് അറിയിച്ചു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ചൊവ്വാഴ്ച ലെബനനൻ തലസ്ഥാന നഗരമായ ബെയ്‌റൂട്ടിൽ ഉഗ്രസ്‌ഫോടനം ഉണ്ടായിരുന്നു. ഇതിന്റെ ഞെട്ടൽ മാറും മുമ്പാണ് ഗൾഫ് രാജ്യത്തു നിന്നും മറ്റൊരു അപകടവാർത്ത ഉയർന്നിരിക്കുന്നത്. ലെബനിനിലെ ബെയ്‌റൂട്ട് തുറമുഖ നഗരത്തിൽ ഉണ്ടായ സ്‌ഫോടനത്തിൽ നൂറിലേറെ പേർ കൊല്ലപ്പെടുകയും നാലായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹാങ്ങർ 12 എന്ന വിമാന ശാലയിൽ സൂക്ഷിച്ചിരുന്ന 2,2750 ടൺ അമോണിയം നൈട്രിക് ആസിഡ് ലവണം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
Discussion about this post