ന്യൂഡല്‍ഹി: ഹോട്ടിലില്‍ നിന്നും ഭക്ഷണം കഴിക്കുമ്പോള്‍ പലരും ചിന്തിക്കാറില്ല തങ്ങള്‍ക്ക് കിട്ടുന്ന ഭക്ഷണം വൃത്തിയിലാണോ തയ്യാറാക്കുന്നതെന്ന്. ചിലയിടങ്ങളില്‍ ഉപഭോക്താവിന് ഹോട്ടലിന്റെ അടുക്കളയില്‍ കയറി നോക്കാനുള്ള അനുമതി നല്‍കാറുണ്ട്. എന്നാല്‍ കൂടുതല്‍ സ്ഥലങ്ങളിലും ഹോട്ടിലുകളിലെ അടുക്കളയില്‍ പ്രവേശിക്കാനുള്ള അനുമതിയില്ല.
ചിലപ്പോള്‍ ഉപഭോക്താക്കള്‍ അതിന് മുതിരാറില്ല. മിക്കയിടങ്ങളിലും ഉപഭോക്താവിന്റെ സ്ഥാനം ഭക്ഷണമുറിയില്‍ മാത്രമാണ്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ട്വിറ്ററില്‍ വൈറലായ ഒരു വീഡിയോ ഉണ്ട്. ഹോട്ടല്‍ ഭക്ഷണത്തിന്റെ ശുചിത്വത്തെ കുറിച്ചുള്ള ആധിയെ വളരെയധികം ശക്തിപ്പെടുത്തുകയാണ് ഈ വീഡിയോ.
ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിനിടെ ചത്ത പല്ലിയെ കിട്ടിയത് കാണിച്ചുതരുന്നതാണ് വീഡിയോ. ഡല്‍ഹിയിലെ കൊണാട്ട് പ്ലേസിലെ ഒരു പ്രമുഖ റെസ്റ്റോറന്റിലാണ് സംഭവം. ഒരു സംഘം സുഹൃത്തുക്കളാണ് അത്താഴം കഴിക്കാനായെത്തിയത്.
ദോശയും സാമ്പാറുമാണ് അവര്‍ ഓര്‍ഡര്‍ ചെയ്തത്. അല്പം കഴിഞ്ഞപ്പോഴേക്ക് ചൂടോടുകൂടി ഭക്ഷണമെത്തി. ഇത് ആസ്വദിച്ച് കഴിച്ച് പകുതിയായപ്പോഴാണ് സാമ്പാര്‍ പാത്രത്തില്‍ നിന്ന് ഒരാള്‍ക്ക് ചത്ത പല്ലിയെ കിട്ടിയത്. ഇതോടെ സംഘം ഭക്ഷണം കഴിക്കുന്നത് അവസാനിപ്പിച്ചു.
തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരോട് കയര്‍ത്ത് സംസാരിക്കാന്‍ തുടങ്ങുകയും ചെയ്തു. ഭക്ഷണം പകുതി കഴിച്ചുകഴിഞ്ഞുവെന്നും, ചത്ത പല്ലിയുടെ ശരീരത്തിന്റെ ഒരു ഭാഗം ഇല്ല- അത് കറിയില്‍ അലിഞ്ഞുചേര്‍ന്നതാകാമെന്നും ഇവര്‍ പറയുന്നു. സംഘത്തിന്റെ പരാതിയില്‍ റെസ്റ്റോറന്റിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൂട്ടത്തിലൊരാള്‍ തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
A dead lizard found in sambar at most popular restaurant saravana Bhavan, Connaught Place (CP), New Delhi pic.twitter.com/yAwqBX7PvD
— Golden corner (@supermanleh) August 2, 2020
Discussion about this post