2015ല്‍ ചെമ്പന്‍ വിനോദ് ജോസ്-വിനയ് ഫോര്‍ട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിജു അശോക് സംവിധാനം ചെയ്ത ‘ഉറുമ്പുകള്‍ ഉറങ്ങാറില്ല’ എന്ന ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. ജിജു അശോക് തന്നെയാണ് ചിത്രം തമിഴിലും ഒരുക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥ ഏറെക്കുറെ പൂര്‍ത്തിയായി എന്നാണ് സംവിധായകന് പറഞ്ഞത്. തമിഴ് പ്രേക്ഷകര്‍ക്കായി ഇത് നന്നായി ട്യൂണ്‍ ചെയ്യുക മാത്രമാണ് അവശേഷിക്കുന്നതെന്നും പ്രൊഡക്ഷന്‍ ഹൗസ് തീരുമാനമായെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ കാസ്റ്റിംഗ് നടത്തുമെന്നും ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങളെന്നുമാണ് ജിജു അശോകന് ഒരു മാധ്യമത്തോട് പറഞ്ഞത്.
വ്യത്യസ്ത സ്വഭാവമുള്ള അഞ്ചു കള്ളന്മാരുടെ കഥ പറഞ്ഞ ചിത്രമാണ് ‘ഉറുമ്പുകള്‍ ഉറങ്ങാറില്ല’. ഒരിക്കല്‍ നഗരത്തിലെ തിരക്കേറിയ ബസില്‍ വെച്ച് മനോജ് എന്ന ചെറുപ്പക്കാരന് റിട്ടയേഡ് കള്ളനായ കേളുവാശാന്റെ ബാഗ് മോഷ്ടിക്കാന്‍ ശ്രമിക്കുക്കുകയും അവനെ കൈയോടെ പിടികൂടുന്ന കേളുവാശാന് തന്റെ പഴയ ശിഷ്യനായ കള്ളന് ബെന്നിയുടെ അടുത്ത് അവനെ പരിശീലനത്തിനായി എത്തിക്കുതും തുടര്‍ന്ന് നടക്കുന്ന
രസകരമായ സംഭവവികാസങ്ങളുടെ ചലച്ചിത്രാവിഷ്കരണമാണ് ഈ ചിത്രം.
ഇന്നസെന്റ്, വനിത കൃഷ്ണചന്ദ്രന്, അനന്യ, അജു വര്‍ഗീസ്, ജാനകി കൃഷ്ണന്, കലാഭവന്‍ ഷാജോണ്‍, മുസ്തഫ, ശ്രീജിത്ത് രവി, വെട്ടുകിളി പ്രകാശന്, സുധീര്‍ കരമന, ലക്ഷ്മി പ്രിയ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
Discussion about this post