ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 55079 പേര്‍ക്കാണ്. ഇത് ആദ്യമായാണ് ഒരുദിവസം ഇത്രയും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 1638871 ആണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 779 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 35747 ആയി ഉയര്‍ന്നു. നിലവില്‍ 545318 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 1057806 പേരാണ് രോഗമുക്തി നേടിയത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് പതിനായിരത്തിലധികം പേര്‍ക്കാണ്. സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം കഴിഞ്ഞ ദിവസം പുതുതായി രോഗം സ്ഥിരീകരിച്ചത് 11147 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 411798 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 266 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതുവരെ 248615 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 148150 ആക്ടീവ് കേസുകളാണ് ഉള്ളത്.
അതേസമയം തമിഴ്നാട്ടില്‍ കഴിഞ്ഞ ദിവസം പുതുതായി 5864 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 97 പേരാണ് മരിച്ചത്. തമിഴ്നാട്ടില്‍ ഇതുവരെ 239978 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3838 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. അതേസമയം കര്‍ണാടകയില്‍ വൈറസ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുതുതായി 6128 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 118632 ആയി ഉയര്‍ന്നു. 83 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 2230 ആയി ഉയര്‍ന്നു
India's COVID tally crosses 16 lakh mark with the highest single-day spike of 55,079 positive cases & 779 deaths in the last 24 hours.
Total cases stand at 16,38,871 including 5,45,318 active cases, 10,57,806 cured/discharged & 35,747 deaths: Health Ministry pic.twitter.com/qh3paziC0C
— ANI (@ANI) July 31, 2020
Discussion about this post