കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഓഗസ്റ്റ് 31 വരെ ലോക്ക്ഡൗണ്‍ നീട്ടി. ഓഗസ്റ്റ് 31 വരെ ലോക്ക്ഡൗണ്‍ തുടരുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം.
അതേസമയം ബക്രീദ് ദിനമായ ഓഗസ്റ്റ് ഒന്നിന് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഉണ്ടായിരിക്കില്ലെന്നും മമത ബാനര്‍ജി പറഞ്ഞു. നേരത്തെ ജൂലായ് 31 വരെയായിരുന്നു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
ബംഗാളില്‍ 60, 830 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 19,502 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 14,83,157 ആയി ഉയര്‍ന്നു. നിലവില്‍ 4,96,988 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.33,425 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചു. 9,52,744 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
Discussion about this post