ചെന്നൈ: തമിഴ്‌നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 6988 പേര്‍ക്കാണ്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ 206737 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 89 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 3409 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് ഇപ്പോള്‍ 52273 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 151055 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം കര്‍ണാടകയിലും രോഗികളുടെ എണ്ണം കൂടി വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 5072 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 90942 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 72 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 1796 ആയി ഉയര്‍ന്നു.
Tamil Nadu reports 6,988 new #COVID19 cases and 89 deaths today. The total number of positive cases in the state stands at 2,06,737 including 1,51,055 recoveries and 3,409 deaths. There are 52,273 active cases as of today: State Health Department pic.twitter.com/9rdqHkYHn5
— ANI (@ANI) July 25, 2020
Discussion about this post