പാലക്കാട്: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പാലക്കാടും കാസര്‍കോടുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍കോട് സ്വദേശി നബീസ(75)യാണ് വൈറസ് ബാധമൂലം മരിച്ച ഒരാള്‍. ഇവര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
രണ്ടാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് പാലക്കാട് ആണ്. പാലക്കാട് കൊല്ലങ്കോട് സ്വദേശി അഞ്ജലി (40) ആണ് മരിച്ചത്. അഞ്ജലി ഇന്ന് പുലര്‍ച്ചെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. വീട്ടിലെ കുളിമുറിയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് അഞ്ജലിയെ ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഈ മാസം ആദ്യമാണ് അഞ്ജലി തിരുപ്പൂരില്‍ നിന്ന് മകനോടൊപ്പം ബൈക്കില്‍ വീട്ടില്‍ എത്തിയത്. തുടര്‍ന്ന് വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഇവര്‍ കുഴഞ്ഞുവീണത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ മകന്റെ പരിശോധനാ ഫലം വന്നിട്ടില്ല.
.
Discussion about this post