കണ്ണൂര്‍: കോവിഡ് കാലത്തും നന്മ വറ്റിയിട്ടില്ല, ക്വാറന്റീനില്‍ കഴിയുന്ന കര്‍ഷകന്റെ പശുവിന് രക്ഷകരായി വെറ്റിനറി ഡോക്ടര്‍മാര്‍. പ്രസവത്തോടെ ഗുരുതരാവസ്ഥയിലായ പശുവിനാണ് കോവിഡ് കാലത്തും വെറ്റിനറി ഡോക്ടര്‍മാര്‍ കരുതലൊരുക്കിയത്.
കണ്ണൂര്‍ ജില്ലയിലെ തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ പൊയിലൂര്‍ പ്രദേശത്താണ് സംഭവം.
നിരീക്ഷണത്തില്‍ കഴിയുന്ന കര്‍ഷകന്റെ വീട്ടിലാണ് സംഭവം. പ്രസവത്തില്‍ ഗര്‍ഭപാത്രം പുറത്തേക്ക് വന്ന പശു ഗുരുതരാവസ്ഥയിലായി.
തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ വെറ്റിനറി സര്ജന് വാണി ആര് പിള്ള ചികിത്സ ദൗത്യം ഏറ്റെടുത്തത്. തുടര്‍ന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് പിപിഇ കിറ്റ് ശേഖരിച്ചു. വെറ്റിനറി ഡോക്ടര്‍മാരായ നിതിന്‍ എജി, ആല്വിന് വ്യാസ് എന്നിവരും ഒപ്പം ചേര്‍ന്നു.
ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ച് ചികിത്സ പൂര്‍ത്തിയാക്കി. രണ്ടു മണിക്കൂര്‍ നീണ്ട ശ്രമത്തിന് ഒടുവിലാണ് പശുവിനെ രക്ഷിക്കാന്‍ കഴിഞ്ഞത്. കോവിഡിന് ഇടയിലും കര്‍ത്തവ്യം ആത്മാര്‍ത്ഥതയോടെ നിര്‍വഹിക്കാന്‍ കഴിഞ്ഞത് സന്തോഷത്തിലാണ് വെറ്റിനറി സംഘം.
Discussion about this post