അസ്താന: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്രികരുമായി പുറപ്പെട്ട റഷ്യയുടെ സോയൂസ് എംഎസ് 11 റോക്കറ്റ് വിജയകരമായി ലക്ഷ്യത്തിലെത്തി. സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന ഒക്ടോബറില്‍ റഷ്യയുടെ സോയൂസ് റോക്കറ്റ് കസ്ഖസ്ഥാനില് അടിയന്തരമായി നിലത്തിറക്കിയിരുന്നു.എന്നാല്‍ പരാജയത്തിന് ശേഷമുള്ള റഷ്യയുടെ വിജയത്തെ നാസ ഉള്‍പ്പെടെയുള്ള ബഹിരാകാശ ഏജന്‍സികള്‍ സ്വാഗതം ചെയ്തു.
റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ഒലെഗ് കൊനോനെന്‍കോ നാസയുടെ ബഹിരാകാശ യാത്രിക ആന്‍ മക്ക്ലയിന് കാനഡയുടെ ഡേവിഡ് സെയിന്റ് ജാക്വസ് എന്നിവരാണ് ഇത്തവണ ബഹിരാകാശത്തെത്തിയത്.
2011ല്‍ അമേരിക്കയുടെ സ്പേസ് ഷട്ടില്‍ ദൗത്യങ്ങള്‍ നിര്‍ത്തിയതിന് ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്താനുള്ള ഏക മാര്‍ഗമാണ് സോയൂസ്. കസാഖ്സ്താനിലെ ബൈക്കനൂര്‍ കോസ്മൊഡ്രോമില്‍ വെച്ചായിരുന്നു സോയൂസ് വിക്ഷേപിച്ചത്. കാനഡയുടെ ഗവര്‍ണര്‍ ജനറലും മുന്‍ ബഹിരാകാശ യാത്രികയുമായ ജൂലി പയറ്റ് ഉള്‍പ്പെടെയുള്ളവര്‍ വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു
Discussion about this post