അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് നടനും സംവിധായകനുമായി സിദ്ധാര്‍ഥ് ഭരതന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തനിക്ക് പെണ്‍കുഞ്ഞ് പിറന്ന വിവരം താരം ആരാധകരുമായി പങ്കുവെച്ചത്.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് ഫോട്ടോ പങ്കുവെച്ച് കൊണ്ട് താരം കുറിച്ചത്. ഓഗസ്റ്റ് 31നായിരുന്നു സിദ്ധാര്ഥിന്റെയും സുജിനയുടെയും വിവാഹം. സംവിധായകന് ഭരതന്റേയും നടി കെപിഎസി ലളിതയുടെയും മകനാണ് സിദ്ധാര്‍ഥ് ഭരതന്.
Discussion about this post