റായ്പുര്‍: ഛത്തീസ്ഗഡില്‍ ഗോധന്‍ ന്യായ് യോജന പദ്ധതി മുഖ്യമന്ത്രി ഭൂപേശ് ബഘേല്‍ ഉദ്ഘാടനം ചെയ്തു. കന്നുകാലികളെ വളര്‍ത്തുന്നവരില്‍നിന്ന് ചാണകം ശേഖരിക്കുന്ന പദ്ധതിയാണിത്. കര്ഷര്കരില് നിന്ന് കിലോയ്ക്ക് രണ്ടുരൂപയ്ക്ക് ശേഖരിക്കുന്ന ചാണകം ജൈവവളനിര്‍മാണത്തിനായാണ് ഉപയോഗിക്കുക. പദ്ധതിയുടെ ഉദ്ഘാടന ദിവസം 1994 ക്വിന്റല്‍ ചാണകമാണ് ശേഖരിച്ചത്. കൊവിഡ് രോഗവ്യാപനകാലത്ത് ഗ്രാമീണസമ്പദ് വ്യവസ്ഥയ്ക്ക് ഈ പദ്ധതി ഏറെ ഗുണംചെയ്യുമെന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മുഖ്യമന്ത്രി ഭൂപേശ് ബഘേല്‍ പറഞ്ഞത്.
ഗ്രാമങ്ങളിലെ ഓരോ മേഖലയും തിരിച്ചുള്ള പ്രത്യേകസമിതികള്‍ രണ്ടുരൂപയ്ക്ക് ചാണകം കര്‍ഷകരില്‍നിന്ന് ശേഖരിക്കും. ഇത് ഉപയോഗിച്ച് വനിതാസ്വയംസഹായസംഘങ്ങള്‍ മണ്ണിരക്കമ്പോസ്റ്റുണ്ടാക്കി കിലോഗ്രാമിന് എട്ടുരൂപ എന്നനിലയില്‍ കര്‍ഷകര്‍ക്ക് വില്‍ക്കും. ഇതിനു പുറമെ ചാണകം മറ്റ് ഉല്പന്നങ്ങളുടെ നിര്‍മ്മാണത്തിനും ഉപയോഗിക്കും.
ചാണകം ശേഖരിക്കുന്നതിനായി സംസ്ഥാനത്ത് അയ്യായിരത്തോളം സമിതികള്‍ രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. പശുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാനും ജൈവവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമാണ് ഈ പദ്ധതി. കോവിഡ് രോഗവ്യാപനകാലത്ത് ഗ്രാമീണസമ്പദ്വ്യവസ്ഥയ്ക്ക് പദ്ധതി ഗുണംചെയ്യുമെന്ന് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ബഘേല്‍ പറഞ്ഞു.
Discussion about this post