തിരുവനന്തപുരം: ഇന്ധന നികുതിയായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന് ലഭിച്ചത് 7050 കോടി രൂപ. ധനമന്ത്രി മന്ത്രി തോമസ് ഐസക്
എല്‍ദോസ് കുന്നപ്പിള്ളിയുടെ ചേദ്യത്തിന് മറുപടിയായി നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.
2017-18 സാമ്പത്തിക വര്‍ഷം പെട്രോള്‍ നികുതിയിനത്തില്‍ നിന്ന് 3226.99 കോടി രൂപയും ഡീസലില്‍നിന്ന് 3823.30 കോടി രൂപയുമാണ് സംസ്ഥാനത്തിന് ലഭിച്ചത്. ഈ സാമ്പത്തിക വര്‍ഷം ഒക്ടോബര്‍ 31 വരെ പെട്രോളില്‍നിന്ന് 1843.89 കോടിരൂപയും, ഡീസലില്‍നിന്ന് 2015.91 കോടി രൂപയും ലഭിച്ചു.
ഒരു ലിറ്റര്‍ പെട്രോള്‍ വില്ക്കുമ്പോള് 17.97 രൂപയും, ഡീസലിന് 14.22 രൂപയുമാണ് നികുതിയിനത്തില്‍ സര്‍ക്കാരിന് ലഭിക്കുന്നത് എന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി.
Discussion about this post