കോഴിക്കോട്: ശബരിമലയില്‍ എത്തിയ സ്ത്രീയെ വധിക്കാര്‍ ഗൂഢാലോചന നടത്തിയ കേസില്‍ റിമാന്റില്‍ കഴിയുന്ന ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ‘ജസ്റ്റിസ് ഫോര്‍ കെ സുരേന്ദ്രന്’ പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവും. കെപിസിസി നിര്‍വ്വാഹക സമിതി അംഗമായ പിഎം നിയാസാണ് പരിപാടിയില്‍ പങ്കെടുത്തത്.
എസ്എന്‍ഡിപി യൂണിയന് കോഴിക്കോട് താലൂക്ക് സെക്രട്ടറി സി സുധീഷായിരുന്നു മുഖ്യ സംഘാടകന്‍. സുരേന്ദ്രനെതിരെ ഉണ്ടാകുന്നത് സമാനതകളില്ലാത്ത സംഭവമാണ്. ഇതുപോലൊരു നെറികേട് ഒരു നേതാവിനോടും ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇതുവരെ ചെയ്തിട്ടില്ല. എന്നെന്നേക്കുമായി കെ സുരേന്ദ്രനെ കാരാഗൃഹത്തില്‍ അടക്കാമെന്ന് പിണറായി കരുതേണ്ടെന്നും പിഎം നിയാസ് വ്യക്തമാക്കി.
എന്നാല്‍ പരിപാടിയില്‍ ആര്‍എസ്എസ് ബിജെപി നേതാക്കളാരും പങ്കെടുത്തില്ല. സുരേന്ദ്രനെ പാര്‍ട്ടി നേതൃത്വം അവഗണിക്കുന്നു എന്ന ആരോപണം നിലനില്‍ക്കെയാണ് പുതിയ പ്രശ്നം ഉടലെടുത്തിരിക്കുന്നത്.
Discussion about this post