ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് രാവിലെ മുതല്‍ പെയ്ത മഴയില്‍ ഡല്‍ഹിയിലെ നിരവധി റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. നിരവധി വാഹനങ്ങളാണ് വെള്ളക്കെട്ടില്‍ കുടുങ്ങിയിട്ടുള്ളത്. പലയിടങ്ങളിലും ഗതാഗതം പൂര്‍ണമായി തടസപ്പെടുകയും ചെയ്തിട്ടുണ്ട്.
അതേസമയം അടുത്ത രണ്ട്, മൂന്ന് മണിക്കൂര്‍ ഡല്‍ഹിയിലെ വിവിധ ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഡല്‍ഹിയോട് ചേര്‍ന്ന് കിടക്കുന്ന ഫരീദാബാദ്, ഗാസിയബാദ്, നോയിഡ, മീററ്റ്, ഗുരുഗ്രാം, സോണിപത്, റോത്തക്, ഹന്‍സി, ആദംപുര്‍, ഹിസര്‍, ജിന്ദ് എന്നിവിടങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ജൂലായ് 21 വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
Delhi: Streets in Kirti Nagar area waterlogged, after the city received heavy rainfall this morning. pic.twitter.com/erjuJIvgXY
— ANI (@ANI) July 19, 2020
Discussion about this post