ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച കാര്യങ്ങള്‍ തെളിയിക്കാന്‍ പറ്റിയില്ലെങ്കില്‍ തനിക്ക് ലഭിച്ച പത്മശ്രീ തിരികെ നല്‍കുമെന്ന് ബോളിവുഡ് താരം കങ്കണ റണൗട്ട്.
അതേസമയം സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുംബൈ പോലീസ് തന്നെ വിളിപ്പിച്ചിരുന്നുവെന്നും എന്നാല്‍ മണാലിയില്‍ ആയതിനാല്‍ മൊഴിയെടുക്കാന്‍ ആരെയെങ്കിലും അയക്കാമോ എന്ന് താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നുമാണ് ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്.
സുശാന്ത് ആത്മഹത്യ ചെയ്തതിന് പിന്നാലെ ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരെ ശക്തമായാണ് താരം പ്രതികരിച്ചത്. മികച്ച ചിത്രങ്ങല്‍ ചെയ്തിട്ടും സുശാന്തിന് അംഗീകാരം ലഭിച്ചില്ലെന്നും അദ്ദേഹത്തിന്റെ മരണ ശേഷം ചിലര്‍ ചില മാധ്യമങ്ങളെ വിലക്കെടുത്ത് അദ്ദേഹം മാനസിക രോഗിയാണെന്നും മയക്കുമരുന്നിന് അടിമയാണെന്നും പ്രചരിപ്പിക്കുകയാണെന്നും കങ്കണ ആരോപിച്ചിരുന്നു.
Discussion about this post