മുംബൈ: മഹാരാഷ്ട്രയില്‍ പിടിമുറുക്കി കൊവിഡ് 19. കഴിഞ്ഞ 24 മണിക്കൂറിനിടെ 8308 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ 292589 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 258 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 11452 ആയി ഉയര്‍ന്നു. നിലവില്‍ 120480 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 160357 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം തമിഴ്നാട്ടിലും വൈറസ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 4538 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 160907 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 79 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 2315 ആയി ഉയര്‍ന്നു. നിലവില്‍ 47782 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 110807 പേരാണ് രോഗമുക്തി നേടിയത്.
8,308 new #COVID19 positive cases and 258 deaths have been reported in Maharashtra today. Total number of positive cases rise to 2,92,589 including 1,60,357 recovered cases, 1,20,480 active cases and 11,452 deaths: State Health Department pic.twitter.com/1ZwErCUuBv
— ANI (@ANI) July 17, 2020
Discussion about this post