പൊന്നാനി: മലപ്പുറം പോലീസ് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥന് കൊവിഡ് 19 സ്ഥിരീകരിച്ചു. പൊന്നാനിയില്‍ നാല് ദിവസം ജോലി ചെയ്തതിന തുടര്‍ന്ന് ഇദ്ദേഹം ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരുന്നു. അതേസമയം, ഇദ്ദേഹത്തിന് കൂടുതല്‍ സമ്പര്‍ക്കങ്ങള്‍ ഇല്ലെന്ന് എസ്പി അറിയിച്ചു.
മലപ്പുറത്ത് ഇന്നലെ 12 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. തിരൂരങ്ങാടിയ താലുക്കാശുപത്രിയിലെ ഡോക്ടര്‍ക്കും തിരുനാവായിലെ ആംബുലന്‍സ് ഡ്രൈവര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ആശങ്കയും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പോലീസുകാരനും കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കണ്ണൂര്‍- കാസര്‍കോട് അതിര്‍ത്തികള്‍ പങ്കിടുന്ന എല്ലാ പാലങ്ങളും അടച്ചു. ഒളവര, കാര, തലിച്ചാലം എന്നീ പാലങ്ങളാണ് അടച്ചത്. ആശുപത്രിയിലേക്കുള്ള വാഹനങ്ങള്‍ മാത്രമേ കടത്തിവിടു. ദേശീയ പാതയില്‍ കാലിക്കടവ് പോലീസ് ചെക്ക്പോസ്റ്റ് സ്ഥാപിച്ചു.
Discussion about this post