ദിലീഷ് പോത്തന് ചിത്രം ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് നടന് വിജിലേഷ്. ഇപ്പോഴിതാ വിവാഹിതനാകാന്‍ പോകുന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. ഫേസ്ബുക്കിലൂടെയാണ് താരം ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചത്.
‘കല്ല്യാണം സെറ്റായിട്ടുണ്ടേ.ഡേറ്റ് പിന്നീട് അറിയിക്കാട്ടോ.കൂടെ ഉണ്ടാവണം’ എന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്. ഭാവി വധുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് വിജിലേഷിന്റെ പോസ്റ്റ്. അതേസമയം പെണ്‍കുട്ടിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല.
ഗപ്പി, അലമാര, വിമാനം, തീവണ്ടി തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം വേഷമിട്ടുണ്ട്. മഹേഷിന്റെ പ്രതികാരം തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ അതിലും വിജിലേഷ് അഭിനയിച്ചിരുന്നു. താരത്തിന് ഏറെ പ്രശംസ നേടികൊടുത്ത കഥാപാത്രമാണ് അമല്‍ നീരദ് സംവിധാനം ചെയ്ത ‘വരത്തന്’ എന്ന ചിത്രത്തിലെ ജിതിന് എന്ന വില്ലന്‍ കഥാപാത്രം.
Discussion about this post