കോട്ടയം: സംസ്ഥാനത്ത് ഇന്നും കൊവിഡ് മരണം. 71കാരനായ കോട്ടയം സ്വദേശി അബ്ദുള്‍ സലാമാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അബ്ദുള്‍ സലാം.
പ്രമേഹവും വൃക്കരോഗവും അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഇദ്ദേഹത്തെ അലട്ടിയിരുന്നു. പാറത്തോട് സ്വദേശിയായ അബ്ദുള്‍ സലാമിനെ ജൂലൈ 6നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം, കൊവിഡ് ബാധ എവിടെ നിന്നാണ് ഉണ്ടായതെന്ന് ഇത് വരെ വ്യക്തമല്ല. ഇതും സംസ്ഥാനത്ത് ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.
Discussion about this post