ലഖ്നൗ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്നാണ് പരിശോധനകള്‍ നടത്തിയത്. ഇതില്‍ വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.
ഇപ്പോള്‍ ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പിജിഐ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ചൗഹാന്. ചൗഹാന്റെ പരിശോധനാഫലം പോസിറ്റീവായതോടെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളേയും പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. കുടുംബാംഗങ്ങളെ ഹോം ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പാകിസ്താന് മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിക്കും മുന്‍ സ്കോട്ട്ലന്‍ഡ് താരം മജീദ് ഹഖിനും പുറമെ, കൊവിഡ് ബാധിക്കുന്ന മൂന്നാമത്തെ മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരമാണ് ചൗഹാന്. കഴിഞ്ഞ മാസം ഇംഗ്ലണ്ട് പര്യടനത്തിനായി പുറപ്പെടുന്നതിന് മുമ്പ് നടന്ന പരിശോധനയില്‍ നിലവിലെ പാകിസ്താന് ടീമിലെ 10 താരങ്ങള്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.
Chetan Chauhan ji is also tested positive for #COVIDー19. Sending best wishes in his direction too…get well soon, sir. Tough night this one…Big B and Chetan Ji.
— Aakash Chopra (@cricketaakash) July 11, 2020
Discussion about this post