കൊച്ചി: തിരുവനന്തപുരം വിമാനത്താവള സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷും സന്ദീപ് നായരും കസ്റ്റഡിയില്‍. ബംഗളൂരുവിലെ എലഹങ്കയില്‍ നിന്ന് എന്‍ഐഐ സംഘമാണ് പിടികൂടിയത്. നാളെ പ്രതികളെ കൊച്ചിയിലെത്തിക്കും.
വിഷയത്തില്‍ എന്‍ഐഎയുടെ എഫ്ഐആര്‍ പുറത്തുവന്നിരുന്നു. നാല് പ്രതികളാണ് കേസിലുള്ളത്. ഒന്നാം പ്രതി കേസില്‍ അറസ്റ്റിലായ സരിത്, രണ്ടാം പ്രതി സ്വപ്ന സുരേഷ്, മൂന്നാം പ്രതി ഫൈസല്‍ പരീത്, നാലാംപ്രതി സ്വപ്നയുടെ ബിസിനസ് പങ്കാളിയായ സന്ദീപ് നായര്‍ എന്നിവരാണുള്ളത്.
സ്വപ്നയ്ക്കൊപ്പം ഭര്‍ത്താവും മക്കളുമുണ്ടായിരുന്നു. ഫോണ്‍വിളിയില്‍ നിന്നാണ് എന്‍ഐയ്ക്കു തുമ്പു ലഭിച്ചത്. ഫോണ്‍ ചോര്‍ത്തിയാണ് എന്‍ഐഎ സ്വപ്നയെ കണ്ടെത്തിയത്.
കേസില്‍ നേരത്തെ എന്‍ഐഎ യുഎപിഎ ചുമത്തിയിരുന്നു. യുഎപിഎ 16, 17, 18 വകുപ്പുകള്‍ ചുമത്തിയതായാണ് എന്‍ഐഎ ഹൈക്കോടതിയില്‍ അറിയിച്ചത്. കേസ് അന്വേഷിക്കാനുള്ള എന്‍ഐഎ തീരുമാനം യുഎഇയെ അറിയിച്ചു.
കൊച്ചി യൂണിറ്റിനായിരിക്കും അന്വേഷണ ചുമതല. തീവ്രവാദ ബന്ധവും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുമെന്ന് എന്‍ഐഎ പറഞ്ഞു. സന്ദീപിനും സരിത്തിനും സ്വപ്നക്കും കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നും എന്‍ഐഎ പറഞ്ഞു. കേസ് 14ാം തിയ്യതി കോടതി പരിഗണിക്കും.
സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പ്രതി ചേര്‍ക്കാന്‍ ഒരുങ്ങുന്നതെന്നുമാണ് കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സ്വപ്ന പറഞ്ഞത്. അറ്റാഷേ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സ്വര്‍ണം അടങ്ങിയ നയതന്ത്ര ബാഗ് ലഭിക്കാന്‍ വൈകുന്നതെന്തെന്ന് അന്വേഷിച്ചതെന്നാണ് ഇവരുടെ വാദം. 2019 ല്‍ കോണ്‍സുലേറ്റിലെ ജോലി അവസാനിപ്പിച്ച സ്വപ്ന, അതിന് ശേഷവും സൗജന്യ സേവനം തുടര്‍ന്നുവെന്ന്.
Discussion about this post